mathilakam

TOPICS COVERED

തെരുവ് ജീവിതത്തിന്‍റെ ദുരിതങ്ങള്‍ക്ക് വിട. നാടോടി കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. തൃശൂര്‍ മതിലകം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മാളയിലാണ് വീട് നിര്‍മ്മിക്കുന്നത്.പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള സ്ഥലം സൗജന്യമായി നല്‍കി.

പതിറ്റാണ്ടുകളായി തെരുവുകളിലും പുറമ്പോക്കുകളിലും അന്തിയുറങ്ങിയ അഞ്ച് നാടോടി കുടുംബങ്ങള്‍ക്കാണ് സ്വന്തം വീടെന്ന സ്വപ്‍നം യാഥാര്‍ഥ്യമാകുന്നത്. കൈപ്പമംഗലം മുന്‍ എംഎല്‍എ ഇ.ടി ടൈസന്‍റെ ഇടപെടല്‍ മൂലം മതിലകം പഞ്ചായത്തും പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരളയും കൈകോര്‍ത്താണ് വീട  നിര്‍മ്മിക്കുന്നത്. വീടിന്‍റെ തറക്കല്ലിടല്‍ നടന്നു. നാലു മാസത്തിനുള്ളില്‍ താക്കോല്‍ കൈമാറുമെന്ന് പ‍ഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ഒരോ വീടിനും ആറു ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പരിമിതമായ തുകയില്‍ വീടുകള്‍ നിര്‍മ്മിച്ചു   മറ്റാരും തയ്യാറാകാതിരുന്നതിനാല്‍ നിര്‍മ്മാണ ചുമതലയും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തു.

 

 

ENGLISH SUMMARY:

Malayala Manorama Online News reports on a heartwarming initiative in Mathilakam, Thrissur, where nomadic families are finally getting homes. This project, a collaboration between the Mathilakam Grama Panchayat and the People's Foundation Kerala, aims to provide shelter to families who have lived on the streets for decades.