പരിസരം നല്ലതാണെങ്കില്‍ ഭക്ഷണത്തിന് സ്വാദ് കൂടും.തൃശൂര്‍ ചേനത്ത്, പാടത്തിന് നടുവിലെ ചായക്കടയില്‍ എത്തുന്നവര്‍ക്ക് ചായയ്‍ക്കൊപ്പം  പ്രിയമാണ് ചുറ്റുപാടും. 

ചൂട് ചായയും, പച്ചപ്പും,ഒപ്പം അസ്‍തമയ സൂര്യനും. ആഹാ അന്തസ്.ഈ ദൃശ്യ ഭംഗിയാണ് ഈ ചായക്കടയെ വേറിട്ടതാക്കുന്നത്. ഗ്രാമത്തിന്‍റെ നന്മയും പഴമയും  ചേര്‍ന്നൊരു കുഞ്ഞു കട. മേഞ്ഞ് നടക്കുന്ന

പശുകിടാങ്ങളും സുന്ദരകാഴ്ച്ചയാണ്. പാടത്തിന്‍ നടുവിലുള്ള ബെഞ്ച് പണിതത് ശിവരാമനാണ്. വീഡിയോസ് കണ്ടാണ് കൂടുതല്‍ പേര്‍ എത്തുന്നതെന്നും ശിവരാമന്‍ പറഞ്ഞു.സ്‍ഥിരം വരുന്ന ഒരുപാടുപേരുണ്ട്. റീല്‍സ് എടുക്കാന്‍ വരുന്നവരാണ് ഏറെയും

പാചകവാതകപ്രതിസന്ധി കാരണം രണ്ട് രൂപ കൂട്ടി, 12 രൂപയ്‍ക്കാണ് ചായ കൊടുക്കുന്നത്.ഒപ്പം എണ്ണകടികളുമുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് തുറക്കുന്ന കട വൈകുന്നേരം 6 മണിയ്ക്കാണ് അടയ്ക്കുന്നത്. വൈകുന്നേരങ്ങളിലാണ് കച്ചവടം  കൂടുതല്‍. 

 

 

ENGLISH SUMMARY:

A scenic tea stall in Thrissur, Kerala, located amidst paddy fields, offers a unique experience where the ambiance enhances the taste of tea. This viral tea shop is a destination for those seeking rural charm, beautiful sunsets, and a glimpse of village life.