തൃശൂര്‍ പഴഞ്ഞിയില്‍ നെല്ലിന്‍റെ വില കിട്ടാതെ വലയുകയാണ് രണ്ടു കര്‍ഷകര്‍. നെല്ല് സംഭരിച്ചിട്ടും ഇതുവരെ പണം കിട്ടിയില്ല. കടക്കെണി മൂലം ആത്മഹത്യയുടെ വക്കിലാണ് ഇരുവരും.കടം വാങ്ങിയും  സ്വര്‍‍ണം പണയം വെച്ചും കൃഷിയിറക്കിയ കര്‍ഷകര്‍ പണം കിട്ടാതായതോടെ കഷ്‍ടത്തിലായി. രണ്ടു മാസം മുന്നേ സ്പ്ലൈക്കോയ്ക്ക് വേണ്ടി സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിച്ചു. ഒപ്പം കൃഷി ചെയ്ത 13 കര്‍ഷകര്‍ക്കും നെല്ല് വില ലഭിച്ചു. പള്ളിത്തടം സ്വദേശി റെ‍‍ജിയ‍്ക്കും  മുള്ളത്ത് വളപ്പില്‍ സ്വദേശി സെയ്‍ദ് മുഹമ്മദിനുമാണ് പണം നിഷേധിച്ചത്.

 നെല്ല് സംഭരണ രസീതായ  പി.ആര്‍.എസ് വാങ്ങാന്‍ ബാങ്ക് തയ്യാറാകുന്നില്ല. വാങ്ങി വെച്ച് പി.ആര്‍.എസിന്‍റെ ഫണ്ടും കിട്ടുന്നില്ല. ഞങ്ങള്‍ ആത്മഹത്യ ചെയ്തിട്ട് സര്‍ക്കാര്‍ ഖേദിച്ചിട്ട് കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സാങ്കേതിക പ്രശ്നം മൂലമാണ് പണം ലഭിക്കാത്തതെന്നാണ് സ്പ്ലൈക്കോയുടെ വാദം. പ്രശ്നം തീര്‍ത്ത് പണം ഉടന്‍ വിതരണം ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ENGLISH SUMMARY:

Paddy farmers in Pazhanni, Thrissur are struggling due to non-payment for their harvested paddy. Both farmers are on the brink of suicide due to debt, as they have not received payment even after paddy procurement