തൃശൂര്‍ ഒളരിക്കര ഐ.സി.ഡി.എസ്. ഓഫിസിനു മുമ്പില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം. കേന്ദ്ര വിഹിതം കഴിഞ്ഞ ഡിസംബര്‍ മുതല്‍ വൈകുന്നതാണ് പ്രശ്നം. വേതനം പ്രതിമാസം നിശ്ചിത ദിവസത്തിനകം കിട്ടണമെന്നാണ് ആവശ്യം. പ്രതിഷേധത്തിനു പിന്നാലെ, പലര്‍ക്കും വേതനം ബാങ്കില്‍ വന്നു.
വര്‍ക്കറും ഹെല്‍പറും ഉള്‍പ്പെടെ 274 പേര്‍ക്കാണ് വേതനം വൈകിയത്. കേന്ദ്ര, സംസ്ഥാന, തദ്ദേശ വിഹിതങ്ങളാണ് വേതനമായി അംഗന്‍വാടി ജീവനക്കാര്‍ക്കു ലഭിക്കുന്നത്. വര്‍ക്കര്‍ തസ്തികയില്‍ 2700 രൂപയാണ് കേന്ദ്ര വിഹിതം. ഹെല്‍പ്പറിന് 1350 രൂപയും. സംസ്ഥാന വിഹിതമാകട്ടെ 1800 രൂപയും തൊള്ളായിരം രൂപയുമാണ്. വര്‍ക്കറുടെ പ്രതിമാസ വരുമാനം പതിനാലായിരം രൂപയാണ്. ഹെല്‍പ്പറുടേത് പതിനായിരം രൂപയും. ഒളരിക്കരയ്ക്കു കീഴിലുള്ള 274 ജീവനക്കാര്‍ക്കാണ് വേതനം വൈകിയത്. 137 അംഗന്‍വാടികളുണ്ട് ഈ മേഖലയില്‍.