ഇലഞ്ഞിത്തറ മേളം കാണുമ്പോള്‍ മനുഷ്യ മനസിനെ ത്രസിപ്പിക്കുന്നതെന്താണ് ? മേളം മനുഷ്യശരീരത്തില്‍ സൃഷ്‍ടിക്കുന്നത് ഡോപ്പമിന്‍, ഓക്‌സിടോസിന്‍ എന്നിവയടക്കമുള്ള ഹാപ്പി ഹോര്‍മോണുകളാണെന്ന് പ്രശസ്‍ത ന്യൂറോളജിസ്റ്റ് ഫിജു ചാക്കോ പറയുന്നു. പല ഘട്ടങ്ങള്‍ പിന്നിട്ട് മേളം അന്ത്യത്തിലേക്ക് അടുക്കുമ്പോഴാണ് ആവേശം പാരമ്യത്തിലെത്തുന്നതെന്ന് മേളപ്രമാണി കിഴക്കൂട്ട് അനിയന്മാരാരും പറഞ്ഞു.
പൂരം നാളില്‍ കൊട്ടിക്കയറുന്ന മേളത്തിനൊത്ത് അറിയാതെ താളം പിടിച്ച്, തലകുലുക്കി, ചുവടുവയ്ക്കുന്നവരാണെങ്ങും. ആ താളം ഒരു ലഹരി പോലെ മനുഷ്യന്‍റെ നാഡി ഞരമ്പുകളിലേക്ക് പടര്‍ന്നുകയറുകയാണ് ചെയ്യുന്നതെന്ന് വിദഗ്‌ദര്‍ പറയുന്നു. പാണ്ടി മേളമാണ് ഇലഞ്ഞിത്തറയില്‍ അവതരിപ്പിക്കുന്നത്.
ഓരോ ഘട്ടം കഴിയുന്തോറും ആവേശം കൂടി വരുമെന്ന് പാറമേക്കാവ് മേളപ്രമാണി കിഴക്കൂട്ട് അനിയന്മാരാര്‍ പറയുന്നു. പകല്‍പൂരത്തിന്‍റെ താളമാണ് ഇലഞ്ഞിത്തറമേളം. പൂരപ്പറമ്പിനെ ലഹരിയിലാഴ്ത്തുന്ന മേളവിസ്‍മയം. ഈ താളം മനസിന് ഹരമാണ്. അതിലലിഞ്ഞു ചേരുകയാണ് മനുഷ്യര്‍. അതാണ് കാണാന്‍ പോകുന്ന പൂരം.