പല തരം കലകളുടെ സമ്മേളനമാണ് പൂരം. തൃശൂര്‍ പൂരത്തെ വേറിട്ടതാക്കുന്നത് ഈ താളവും, മേളവും , തലമുറകളായി അതേറ്റെടുക്കുന്ന തൃശൂര്‍ക്കാരുമാണ്. ഇതു തന്നെയാണ് പൂരത്തിന്‍റെ പ്രൗഢി.

ഈ കൊമ്പ്  ഊതുന്നത് കാണുമ്പോള്‍ സിംമ്പിളാണെന്ന് തോന്നും. ശ്വാസനിയന്ത്രണത്തിലൂടെയാണ് വെള്ളിക്കൊമ്പ് നാരായണന്‍ നായര്‍ കഴിഞ്ഞ 72 വര്‍ഷമായി പൂരങ്ങളിലെ പ്രധാന കൊമ്പ് വാദ്യക്കാരനായി മാറിയത്. അത് കൈമുതലാക്കിയവര്‍ക്കുമാത്രം വഴങ്ങുന്നതാണ് കൊമ്പ് വാദ്യം.

പൂരം കൊട്ടിക്കയറുന്നത് കണ്ടുവളരാനുള്ള ഭാഗ്യം ലഭിച്ചവരാണ്  അശ്വതിയും അര്‍ച്ചനയും. ചെറുപ്പം മുതലുള്ള പൂരാവേശമാണ് ചെണ്ടമേളം പഠിക്കണം എന്ന ആഗ്രഹത്തിലേക്കെത്തിച്ചത്. തിരുവമ്പാടിയുടെ മേളത്തിന് അപേക്ഷിച്ചിരിക്കുകയാണ് ഇവര്‍ രണ്ടു പേരും. ഒരുപാട് സ്‍ത്രീകള്‍ തൃശൂര്‍ പൂരത്തിലേക്ക് കടന്നു വരണമെന്നാണ് ഇവരുടെ ആഗ്രഹം. കഴിഞ്ഞ കാലത്തിന്‍റെ അറിവുകള്‍, ഇന്നിന്‍റെ സൃഷ്‍ടി, നാളെയുടെ സ്വപ്‍നങ്ങള്‍. തലമുറകളുടെ താളസംഗമം. അതാണ് തൃശൂര്‍ പൂരം.

ENGLISH SUMMARY:

Thrissur Pooram is a confluence of various arts, uniquely defined by its rhythm, ensemble, and the dedicated people of Thrissur who have embraced it for generations. This grand festival showcases the prestige of traditional arts, with skilled artists like Vellikkombu Narayanan Nair mastering the challenging "Kombu" instrument for 72 years.