• മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍. വീട്ടില്‍ നടത്തിയ ട്യൂഷന്‍ സെന്ററില്‍വച്ചാണ് കുട്ടികള്‍ക്കെതിരെ അതിക്രമം കാണിച്ചത്.

തൃശൂർ  ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ്  കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വെച്ചാണ് അതിക്രമമുണ്ടായത്.

കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കളാണ് വിവരം ആദ്യം അറിയുന്നത്. ഇന്നലെയാണ് സംഭവത്തെക്കുറിച്ച് കുന്നംകുളം പൊലീസില്‍ പരാതി ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് നൗഷാദിന്റെ വീട്ടിലെത്തി ഇയാളെ പിടികൂടി. അതേസമയം തന്നെ മൂന്ന് പെണ്‍കുട്ടികളുടേയും വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു. 

ചൂണ്ടലില്‍ നിന്നും കുന്നംകുളത്തേക്കുള്ള റോഡിനു സമീപത്താണ് പ്രതിയുടെ വീട്. ഇയാളെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.   

 

Tuition Teacher Arrested in Thrissur for Assaulting Three Minor Girls:

A tuition teacher named Noushad, residing in Chondal, Thrissur, has been arrested by the Kunnamkulam police for allegedly sexually assaulting three minor girls. The incidents took place at the tuition center run inside Noushad's residence. Relatives noticed changes in the children's behavior and promptly lodged a complaint with the police. Following the complaint, officers took the suspect into custody, recorded the victims' statements, and prepared to present him in court after a medical examination.