New Delhi, May 14 (ANI): Delhi Capitals' Abhishek Porel reacts to a bouncer during the match against Lucknow Super Giants in the Indian Premier League 2024, at Arun Jaitley Stadium in New Delhi on Tuesday. (ANI Photo)

  • ഒരുമാസത്തിലേറെ ജയിലില്‍ കഴിഞ്ഞ അഭിഷേകിന് കഴിഞ്ഞ 18നാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റാരോപിതനായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന ആരോപണം പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അഭിഷേക് പൊറേലിനെ രഞ്ജി സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി ബംഗാള്‍. രഞ്ജി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ഒരുമാസത്തിലേറെ ജയിലില്‍ കഴിഞ്ഞ അഭിഷേകിന് കഴിഞ്ഞ 18നാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റാരോപിതനായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന ആരോപണം പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി  ബലാല്‍സംഗം ചെയ്യുകയും പിന്നാലെ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓഗസ്റ്റ് 11നാണ് താരം അറസ്റ്റിലായത്.  ബന്ധത്തിലായിരുന്ന സമയത്തെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് അഭിഷേക് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. ഇതോടെയാണ് ജാമ്യമില്ലാക്കുറ്റത്തിന് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും താരത്തിനെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച കോടതി അഭിഷേകിന്‍റെ  കൈവശമുള്ള മൊബൈല്‍ ഫോണ്‍, ലാപ്ടോപ് അടക്കമുള്ളവ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. 

ശാരീരിക ബന്ധത്തിന് അഭിഷേക് നിര്‍ബന്ധിച്ചുവെന്നും തയാറായില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മഗ്ര പൊലീസില്‍ യുവതി നല്‍കിയ പരാതിയിലുണ്ട്. മൂന്നുവര്‍ഷം താനും അഭിഷേകുമായി പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം മുതല്‍ താരം ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തുടങ്ങിയെന്നും വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.  അതേസമയം, ആരോപണങ്ങള്‍ അഭിഷേക് നിഷേധിച്ചിരുന്നുവെങ്കിലും അഭിഷേകിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2021–22 സീസണില്‍ ബംഗാളിനായി അരങ്ങേറ്റം കുറിച്ച അഭിഷേക് 32 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും 23 ലിസ്റ്റ് എ മല്‍സരങ്ങളിലും കളിച്ചു. ഇന്ത്യ എ ടീമിന്‍റെ യുകെ, ഓസ്ട്രേലിയ പര്യടനങ്ങളിലും അഭിഷേക് കളിച്ചിരുന്നു. 2023 മുതല്‍ ഐപിഎലില്‍ ഡല്‍ഹിക്കായാണ് അഭിഷേക് കളിക്കുന്നത്. രഞ്ജിക്കുള്ള ബംഗാള്‍ ടീം ഇങ്ങനെ: സുദീപ് ചാറ്റര്‍ജി, അഭിമന്യു ഈശ്വരന്‍, അന്‍കുര്‍ പോള്‍, അങ്കിത് ശുക്ല, സുമന്ത ഗുപ്ത, ശുഭം ചാറ്റര്‍ജി, അഭിഷേക് പൊറേല്‍, ഷാക്കിര്‍ ഹബീബ് ഗാന്ധി, പ്രദീപ്ത പ്രമാണിക്, കരണ്‍ ലാല്‍, ആമിര്‍ ഗാനി, സൗമ്യാദിപ് മണ്ഡല്‍, സുരാജ് സിന്ധു ജയ്സ്വാള്‍, കൈഫ്, ഗീത് പുരി, ഇഷാന്‍ പൊറേല്‍.

ENGLISH SUMMARY:

Wicketkeeper-batter Abishek Porel has been named in Bengal's Ranji Trophy probable squad shortly after being released on bail in a sexual assault case. Porel was arrested on August 11 following a complaint filed by a medical student who alleged that he raped her under the pretext of marriage, blackmailed her with private photographs, and physically assaulted her. Facing charges under non-bailable sections and the IT Act, he spent over a month in custody before securing bail on September 18. His quick inclusion in the training squad has sparked controversy, with critics arguing that selecting an accused player sends the wrong message. Porel, who debuted for Bengal in 2021-22 and plays for Delhi Capitals in the IPL, remains part of the preliminary list alongside players like Abhimanyu Easwaran and Ishan Porel.