thrissur-gas

TOPICS COVERED

തൃശൂരിൽ പാചക വാതക പൈപ്പിലെ ചോർച്ച കാരണം ഇരുപതു കുടുംബങ്ങൾ അഞ്ചു ദിവസം വീടുപേക്ഷിച്ച് പോകേണ്ടി വന്നു. ചോർച്ച പരിഹരിക്കാൻ വൈകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പിന്നാലെ , നിയന്ത്രണം നീക്കി.

കൊച്ചി , സേലം പാചക വാതക പൈപ്പ് ലൈനിൽ  ചോർച്ച അഞ്ചു ദിവസം മുമ്പായിരുന്നു. 20 കുടുംബങ്ങളോട് വീടൊഴിയാൻ നിർദേശിച്ചു. ചോർച്ച അടച്ച ശേഷം വീടുകളിൽ മടങ്ങി വരാമെന്നായിരുന്നു അറിയിപ്പ്. അഞ്ചു ദിവസം ബന്ധു വീടുകളിൽ കഴിഞ്ഞു. നാളെ ശരിയാകും , ഉടൻ ശരിയാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ജനങ്ങൾ പ്രതിഷേധിച്ചതോടെ വാർത്തയായി. പിന്നാലെ, ഗ്യാസ് കമ്പനി അധികൃതർ വഴങ്ങി. വീടുകൾ തുറന്ന് കൊടുത്തു. അടച്ച റോഡുo തുറന്നു. 

വളർത്തു മൃഗങ്ങൾ പെരുവഴിയിലായിരുന്നു. വീടുകളിൽ തിരിച്ചെത്താൻ കഴിഞ്ഞതോടെ കുടുംബങ്ങൾക്ക് ആശ്വാസമായി. വലിയ വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണമുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports on a significant LPG pipeline leak in Thrissur that forced 20 families to evacuate their homes for five days. The prolonged delay in fixing the leak led to public protests and eventual resolution by gas company authorities, allowing residents to return.