തൃശൂരില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ഡെക്കര്‍ ബസ് സര്‍വീസ് തുടങ്ങി. തൃശൂര്‍ നഗരത്തില്‍ നിന്ന്  പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കു വരെയാണ്  ബസിന്‍റെ സര്‍വീസ്. 

കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ ബസ് ഓടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നായിരുന്നു ബസിന്‍റെ ഫ്ളാഗ് ഓഫ്. രാവിലെ എട്ടു മണിയോടെ തൃശൂര്‍ നഗരത്തില്‍ നിന്ന് ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് തുടങ്ങും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വരെ കാഴ്ചകള്‍ കണ്ട് പോകാം. മടങ്ങി വന്ന ശേഷം നഗരത്തിലെ പ്രധാന ഇടങ്ങളിലൂടേയും ചുറ്റിക്കറങ്ങും. 

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍തന്നെയാണ് ഡബിള്‍ ഡെക്കര്‍ ബസിന്‍റെ ബോഡി നിര്‍മിച്ചത്. ബസിനു മുകളിലിരുന്നുള്ള കാഴ്ചകള്‍ കാണാം. ബസിന്‍റെ സമയക്രമവും നിരക്കും പിന്നീട് പ്രഖ്യാപിക്കും. ഇലക്ട്രിക് ബസാണ് നിരത്തിലിറക്കുന്നത്.

ENGLISH SUMMARY:

Thrissur has launched its first electric double decker bus service, connecting the city to the Puthoor Zoological Park. This exciting new service, inaugurated by Minister K.B. Ganesh Kumar, promises scenic rides and a unique way to explore the region.