crush-issue

TOPICS COVERED

സിമന്‍റ് ഇഷ്ടിക , ഇന്‍റര്‍ലോക് കട്ട നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ക്വാറികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പാറപ്പൊടിയുടെ വില കൂടിയതും ഉല്‍പന്നങ്ങളുടെ ദൗര്‍ലഭ്യവുമാണ് പ്രതിസന്ധിയ്ക്കു കാരണം. 

സംസ്ഥാനത്തെ ആറായിരത്തിലേറെ ക്വാറികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ഞൂറിലേറെ ക്വാറികള്‍ മാത്രമാണ്. പാറപ്പൊടിയും കല്ലും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്കു ദൗര്‍ലഭ്യം നേരിടുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ നോക്കിയാല്‍ വഴിനീളെ പിഴയും. സിമന്‍റ് ഇഷ്ടിക നിര്‍മാതാക്കളുടെ സംഘടനയായ സിമാക് പ്രക്ഷോഭത്തിലേയ്ക്കു നീങ്ങുകയാണ്. ക്രഷറുകളിലേയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീ വിലയാണ്. മാത്രവുമല്ല, ക്ഷാമവും. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് സിമാക് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടി കിടക്കുന്ന മണലെടുത്താല്‍ പ്രതിസന്ധി തീരുമെന്ന് വ്യാപാരികള്‍ പറയുന്നു. നിര്‍മാണ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കി. 

ENGLISH SUMMARY:

Cement brick manufacturers and interlocking brick manufacturers in Kerala are facing a severe crisis due to quarry closures and the resulting increase in stone powder prices. This scarcity of essential construction materials threatens to have grave consequences for the entire construction sector