പത്തനംതിട്ട പ്രമാടം സര്‍ക്കാര്‍ എൽ.പി സ്കൂളിലെ ചുവരുകളിൽ അറിവിന്റെ അക്ഷരപ്രഭ തീര്‍ത്ത് വര്‍ണ ചിത്രങ്ങള്‍. 13 അടി ഉയരമുള്ള കഥകളി ചിത്രമാണ് ഏറെ കൗതുകം.സ്കൂളിലെ ചിത്രകലാ അധ്യാപകന്‍റെ വേറിട്ട ആശയമാണ് ഭിത്തികളില്‍ നിറഞ്ഞത്.
പ്രമാടം എല്‍പി സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ചുവരിലാണ് സപ്തവര്‍ണങ്ങളില്‍ 13അടി ഉയരമുള്ള കഥകളി ചിത്രം.വലതുകയ്യില്‍ നിറകും.കഥകളി രൂപത്തിന്റെ കൈയിലുള്ള കുടത്തിൽ നിന്ന് മലയാള അക്ഷരങ്ങൾ ഓരോന്നായി മുത്തുപോലെ താഴേക്ക് പെയ്യുന്ന 'അക്ഷരമഴ'യാണ് ഇവിടെ ഹൈലൈറ്റ്.സ്കൂളിലെ ചിത്രകലാ അധ്യാപകനായ പ്രേംദാസ് പത്തനംതിട്ടയുടെ വേറിട്ട ചിന്തയിലാണ് ഈ കലാരൂപം പിറന്നത്.കുടത്തിൽ നിന്ന് ചിതറി വീഴുന്ന അക്ഷരങ്ങൾക്കിടയിലൂടെ കുട്ടികൾ അറിവിന്റെ ലോകത്തേക്ക് നടന്നു കയറണമെന്ന അദ്ദേഹത്തിന്റെ ആശയം.
ആശയം കേട്ടപ്പോള്‍ പ്രധാന അധ്യാപികയും പിന്തുണയുമായെത്തി.സഹായത്തിന് കുട്ടികളും കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാറിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഈ അക്ഷര വിസ്മയം .അക്ഷരമഴയ്‌ക്കൊപ്പം തന്നെ മഹാത്മാഗാന്ധി,ജവഹർലാൽ നെഹ്റു,സുഭാഷ് ചന്ദ്രബോസ്,ബി.ആർ.അംബേദ്കർ,ഭഗത് സിംഗ് തുടങ്ങിയ ധീരദേശാഭിമാനികളുടെ ചിത്രങ്ങളും സ്കൂൾ മതിലുകളിൽവരച്ചിട്ടുണ്ട്.