സംസ്ഥാനത്ത് പോളിങ് ശതമാനത്തില്‍ പിന്നിലായത് പത്തനംതിട്ട. എല്ലാ ജില്ലകളിലും പോളിങ് ശതമാനം ഉയര്‍ന്നിട്ടും പത്തനംതിട്ടയില്‍ കാര്യമായ മാറ്റം ഉണ്ടായില്ല. റാന്നിയും തിരുവല്ലയുമാണ് കേരളത്തില്‍ കുറവ് പോളിങ് രേഖപ്പെടുത്തിയ രണ്ട് മണ്ഡലങ്ങള്‍. യുഡിഎഫും ബിജെപിയും കാര്യമായി വോട്ടുചെയ്തില്ല എന്നാണ് എല്‍ഡിഎഫ് പറയുന്നത്.പ്രവാസികളും വിദ്യാര്‍ഥികളുമാണ് വോട്ട് ചെയ്യാത്തത് എന്നാണ് യുഡിഎഫ് നിലപാട്. 

പത്തനംതിട്ടയില്‍69.73ആയിരുന്നു2021ലെ പോളിങ്.ഇക്കുറി അത് 70.75ആയി.കാര്യമായ മുന്നേറ്റം ഉണ്ടായില്ല.ഇനി മണ്ഡലങ്ങളിലേക്ക് വന്നാല്‍ മല്‍സരം കടുത്ത തിരുവല്ലയിലും,റാന്നിയിലും,ആറന്‍മുളയിലും പോളിങ് കൂടിയപ്പോള്‍ മല്‍സരാവേശം കുറഞ്ഞ അടൂരും കോന്നിയിലും പോളിങ് കുറഞ്ഞു.തിരുവല്ലയില്‍3.59ശതമാനം കൂടിയപ്പോള്‍ ആറന്‍മുളയില്‍3.37ശതമാനവും റാന്നിയില്‍ 3.03ശതമാനവും കൂടി.കോന്നിയില്‍3.82ശതമാനം കുറഞ്ഞപ്പോള്‍ അടൂരില്‍ .90ശതമാനം ആണ് കുറഞ്ഞത്.എസ്.ഐ.ആര്‍ ഒരു ഘടകമാണെങ്കിലും പലയിടത്തും യുഡിഎഫ് ബിജെപി അനുഭാവികള്‍ വോട്ട് ചെയ്തില്ല എന്ന് സിപിഎം പറയുന്നു.

യുഡിഎഫ് വോട്ടെല്ലാം വീണു എന്നു കോണ്‍ഗ്രസ് പറയുന്നു.വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികളും കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികളും ആണ് വോട്ട് ചെയ്യാതിരുന്നത് എന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.യുദ്ധം കാരണം പ്രവാസികളുടെ വരവ് മുടങ്ങിയതും കാരണമായി. തങ്ങളുടെ വോട്ടുകളെല്ലാം വീണു എന്ന് ബിജെപി പറയുന്നുണ്ടെങ്കിലും കോന്നിയില്‍ ബിജെപി വോട്ടുകള്‍ കാര്യമായി വീണില്ല എന്നാണ് വിലയിരുത്തല്‍. താമരയില്‍ അല്ലാതെ വോട്ടിടാന്‍ മടിയുള്ളവര്‍ കോന്നിയില്‍ വിട്ടുനിന്നു.

ENGLISH SUMMARY:

Pathanamthitta district recorded the lowest polling percentage in Kerala despite minor increases in some constituencies. Political parties blame non-resident voters and internal vote shifts for the lukewarm response. Constituencies like Thiruvalla and Ranni saw variations that could impact final results. Both UDF and LDF maintain conflicting views on the voter turnout. Experts suggest student migration and international conflicts also played a role.