TAGS

വയസ് അറുപതിലും എഴുപതിലും എത്തുമ്പോൾ ക്രിക്കറ്റ് കളിക്കാൻ തോന്നിയാൽ എന്തു ചെയ്യും?. ഇക്കൂട്ടർ നല്ലൊരു ക്രിക്കറ്റ് സ്റ്റേഡിയം കണ്ടാലോ ! പിന്നെ പറയണ്ട. രണ്ടും കൽപിച്ച് കളത്തിലിറങ്ങി. 

ഇവരെല്ലാം ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാണ്. വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബിലെ അംഗങ്ങൾ. ക്ലബ് രൂപികരിച്ചതിന്റെ 51-ാം പിറന്നാൾ ആഘോഷിക്കാനായിരുന്നു ഇങ്ങനെ മൽസരം സംഘടിപ്പത്..പ്രായത്തെ വെല്ലുന്ന മിന്നുന്ന പ്രകടനം.

മത്സരത്തിൽ വിജയിച്ച ടീമിനും മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്ത കെ രാജേഷിനും ട്രോഫിയും കൈമാറി.ക്ലബ്ബിന്‍റെ തുടക്ക കാലം മുതൽ ഇന്നുവരെ ക്ലബിൻ്റെ പ്രസിഡൻ്റ് സ്ഥാനം അലങ്കരിക്കുന്ന എം ആർ വെങ്കിടേശ്വരന് ലൈഫ് ടൈം അച്ചീവ്മെൻറ് ട്രോഫിയും നൽകി. 

ENGLISH SUMMARY:

Malayala Manorama Online News reports on a thrilling cricket match organized by the Vadakkenchery Cricket Club as part of their 51st anniversary celebrations. The event showcased remarkable performances by players defying their age, highlighting a deep passion for the sport among seniors.