priest-home-2

TOPICS COVERED

തൃശൂര്‍ അതിരൂപതയിലെ മുതിര്‍ന്ന വൈദികനാണ് ഫാദര്‍ ഫ്രാന്‍സിസ് മുട്ടത്ത്. നെടുപുഴ ഇടവക വികാരി. അറുപത്തിയെട്ടു വയസുണ്ട്. ചാവക്കാട്ടെ ജോണ്‍ വൈദ്യരുടെ മകന്‍. നൂറ്റിരണ്ടാം വയസിലാണ് ജോണ്‍ വൈദ്യര്‍ മരിച്ചത്. നാലു മക്കളില്‍ ഏക ആണ്‍തരി വൈദികനായി. ചികില്‍സ കിട്ടാതെ വിഷമിക്കുന്ന നിര്‍ധന കുടുംബത്തിന് ജോണ്‍ വൈദ്യര്‍ അത്താണിയായിരുന്നു. 

 

ഏഴുപതു വര്‍ഷം മുമ്പ് നാലായിരം രൂപയ്ക്കു ചാവക്കാട്ട് വാങ്ങിയ പതിനേഴു സെന്‍റ് ഭൂമി. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭൂമി. ചാവക്കാട് നഗരത്തിലെ കണ്ണായ ഭൂമി. ജോണ്‍ വൈദ്യര്‍ മരിക്കും മുമ്പ് മകനോട് പറഞ്ഞു. ഈ സ്ഥലം സന്നദ്ധ പ്രവര്‍ത്തനത്തിനു വിട്ടുകൊടുക്കണം. എറണാകുളം ആസ്ഥാനമായുള്ള ദിവ്യകാരുണ്യ സഭയ്ക്കു ഇതുപ്രകാരം സൗജന്യമായി നല്‍കി. 

 

തെരുവില്‍ അലയുന്ന രോഗികളെ കൂട്ടിക്കൊണ്ടുവന്ന് പരിചരിക്കാനുള്ള ഇടം. ഒരുതുണ്ട് ഭൂമിയ്ക്കു വേണ്ടി പരസ്പരം കലഹിക്കുന്നവരെ കാണുന്ന നാട്ടില്‍ ഫാദര്‍ ഫ്രാന്‍സിസ് മുട്ടത്തിന്‍റേയും അപ്പന്‍ ജോണ്‍ വൈദ്യരുടേയും ചിന്ത സമൂഹത്തിന് ഗുണകരമാകുമെന്ന് ഉറപ്പ്.

 

ENGLISH SUMMARY:

Father Francis Muttath is a senior priest of the Thrissur Archdiocese and currently the vicar of Nedupuzha parish. He is 68 years old, the son of John Vaidyar from Chavakkad. John Vaidyar lived to the age of 102. Among his four children, only one son chose priesthood. John Vaidyar was known for helping poor families who struggled to access medical care.