രാജ്യാന്തര നാടകോത്സവത്തിൽ തകർപ്പൻ ചെണ്ടമേളവുമായി സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാർഥികൾ. അഭിനയത്തിന് വാദ്യമേളം ചേരുമെന്ന് തെളിയിച്ച് നാടകോത്സവ വേദിയിൽ അവർ മായാജാലം സൃഷ്ടിച്ചു.
ഈ ചെണ്ടമേളം കുറച്ചധികം സ്പെഷ്യൽ തന്നെയാണ്. രാജ്യാന്തര നാടകോത്സവത്തിനെത്തി അരമണിക്കൂർ കൊണ്ട് കുട്ടികൾ ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചു. റിഥം ഓഫ് ജേര്‍ണി എന്ന പേരില്‍ ചേരൂര്‍ സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കൊട്ടിക്കയറി മനസ്സുകളിൽ ഇടംപിടിച്ചത്. അധ്യാപകൻ ഷോമി ഡേവിസിന്റെ നേതൃത്വത്തിൾ വിദ്യാര്‍ത്ഥികള്‍ അരങ്ങിൽ തകർത്താടുമ്പോൾ കാണികൾ ആവേശത്തിൽ മുങ്ങി.
പരിമിതികൾ മറികടന്ന് ഈ വിദ്യാർത്ഥികൾ മേളത്തിനിറങ്ങിയപ്പോൾ ആസ്വാദകർക്കു ലഭിച്ചത് സ്നേഹത്തിന്റെയും സന്തോഷത്തിൻ്റെയും താളം