തൃശൂർ വെളപ്പായ മദ്യശാലയ്ക്കു സമീപം പുല്ലിന് തീപിടിച്ച് അതിഥി തൊഴിലാളിയ്ക്ക് പൊള്ളലേറ്റു. മദ്യപിച്ച് ബോധരഹിതനായി റെയിൽവേ ട്രാക്കിനരികിൽ കിടന്ന അതിഥി തൊഴിലാളിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
തീപിടുത്തം ഇന്നുച്ചയ്ക്ക് ഒരുമണിയോടെ വെളപ്പായയിൽ പുല്ലിന് തീപിടിച്ചു. മദ്യശാലയുടെ സമീപമുള്ള റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഉണക്കപുല്ലിനാണ് തീപിടിച്ചത്. തൊട്ടടുത്ത് മദ്യപിച്ച് ബോധരഹിതനായി കിടന്നിരുന്ന അതിഥി തൊഴിലാളിയ്ക്കു പൊള്ളലേറ്റു. വസ്ത്രങ്ങളിൽ തീ പടർന്നതോടെ കണ്ടുനിന്ന നാട്ടുകാരും പരിഭ്രാന്തിയിലായി. വസ്ത്രം കീറി മുറിച്ച് മാറ്റിയാണ് പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അതിഥി തൊഴിലാളിയെ നാട്ടുകാരും പൊലീസും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തിയഞ്ച് വയസ് തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല.