ക്രിസ്മസ് പാപ്പമാരുടെ സംഗമത്തിനായി തൃശൂർ ഒരുങ്ങുന്നു. പതിനയ്യായിരം പാപ്പാമാർ ഇക്കുറി സ്വരാജ് റൗണ്ടിൽ ഇറങ്ങും. എ.ഐ. ഉപയോഗിച്ച് ഒരുക്കുന്ന ചലിക്കുന്ന പ്ലോട്ടുകളാണ് ഇത്തവണത്തെ പ്രത്യേകത. സംഗീത സംവിധായകൻ ജെറി അമൽദേവ് ഈണം പകർന്ന പുതിയ പാട്ടാണ് ബോൺ നത്താലെയുടെ തീം സോങ്ങ്.
ഈ പാട്ടിന് അനുസരിച്ചാകും ക്രിസ്മസ് പാപ്പാമാർ ചുവടുകൾ വയ്ക്കുക. നൂറ്റിയൻപതോളം ഇടവകകളിൽ നിന്നായി പതിനയ്യായിരം പാപ്പാമാർ എത്തും. ശനിയാഴ്ചയാണ് ബോൺ നത്താലെ. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ മുഖ്യാതിഥികളായി എത്തും. പതിനഞ്ച് വ്യത്യസ്ത നിശ്ചലദൃശ്യങ്ങളാണ് പ്രത്യേകത. അവസാന സമയത്ത് സർപ്രൈസുകൾ പുറത്തെടുക്കും.
പതിമൂന്നാമത് ബോൺ നത്താലെ പ്രൗഢഗംഭീരമാക്കാൻ ഒരുക്കങ്ങളായി. ഓരോ വർഷം കഴിയുംതോറും ബോൺ നത്താലെ കൂടുതൽ ജനകീയമാകുകയാണ്.