തൃശൂരിൽ ടർഫിൽ കുഴഞ്ഞു വീണ യുവാവിന് സി.പി.ആർ നൽകി രക്ഷിച്ച ഡോക്ടർമാർക്ക് ആദരം. മനോരമ ന്യൂസിലൂടെയാണ് ഡോക്ടർമാരുടെ ഇടപെടൽ പുറംലോകമറിഞ്ഞത്.
കുട്ടനെല്ലൂരിലെ ടർഫിൽ കുഴഞ്ഞു വീണ യുവാവിനെയാണ് സി.പി.ആർ നൽകി ഡോക്ടർമാർ രക്ഷിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ടർഫിൽ ക്രിക്കറ്റ് കളിച്ചിരുന്നു. 25 മിനിറ്റ് തുടർച്ചയായി ഡോക്ടർമാർ മാറി മാറി സി.പി.ആർ നൽകി. പിന്നാലെ, ആംബുലൻസിലും ഡോക്ടർമാർ കയറി ആശുപത്രി വരെ സി.പി.ആർ നൽകി. യുവാവിന് പുതുജീവൻ നൽകിയ ഡോക്ടർമാരുടെ കഥ മനോരമ ന്യൂസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാകെ ഇരുപതു ലക്ഷത്തിലേറെ പേർ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദരം ഡോക്ടർമാരെ തേടിയെത്തിയത് . ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഡോക്ടർമാരാ ആദരിച്ചു
ഡോക്ടർമാർ സിപിആർ നൽകിയ യുവാവ് ചികിത്സയ്ക്കുശേഷം പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.