തൃശൂരില്‍ രണ്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാവിന്‍ത്തോട്ടമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഇരുന്നൂറ്റിയന്‍പതു തരം മാങ്ങകളാണ് ഇവിടുത്തെ പ്രത്യേകത. തൃശൂര്‍ എടത്തിരുത്തി പഞ്ചായത്തിലെ കുട്ടമംഗലം ഗ്രാമത്തിലാണ് മാങ്ങാത്തോട്ടം. പ്രവാസി മലയാളിയായ പി.കെ.യൂസഫ് ഈ തോട്ടത്തിന്‍റെ ശില്‍പി. പുതുമയുള്ള ഏതെങ്കിലും മാവിന്‍തൈ കണ്ടാല്‍ യൂസഫ് വിടില്ല. കയ്യോടെ വാങ്ങി നാട്ടില്‍ കൊണ്ടുവരും.
വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ മാവിന്‍ തൈ കൊണ്ടുവന്നു. ഗ്രോ ബാഗിലും ചെറിയ പ്ലാസ്റ്റിക് പാത്രത്തില്‍ വരെ മാവിന്‍ തൈ നട്ടു. എല്ലാം വിളവു നല്‍കി. രാസവളങ്ങളും ജൈവവളങ്ങളും ഉപയോഗിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ വില്‍പനയ്ക്കു വേണ്ടിയല്ല ഇതൊന്നും. വിനോദത്തിനു വേണ്ടി തുടങ്ങിയതാണ്. സ്റ്റാംപും നാണയവും ശേഖരിക്കുന്നതു പോലെ യൂസഫ് സമാഹരിച്ചത് മാവിന്‍ തൈ ആണെന്നു മാത്രം.
തോട്ടത്തിലെ മാങ്ങയും മാമ്പഴവും നാട്ടുകാര്‍ക്കുള്ളതാണ്. പരിചയക്കാര്‍ വീട്ടില്‍ വരുമ്പോള്‍ ഇതെല്ലാം സമ്മാനമായി നല്‍കും. പറമ്പില്‍ പുല്ലു വളരുന്നത് തടയാന്‍ പ്രത്യേക ഷീറ്റ് വരിച്ചിട്ടുണ്ട്. തോട്ടം കാണാന്‍ വരുന്നവര്‍ക്ക് സുഖമായി ചുറ്റിക്കറങ്ങാം. ഒരു മാങ്ങയ്ക്കു ഒരു കിലോ വരെ തൂക്കം വരുന്ന ഇനം ഇവിടെയുണ്ട്. മാങ്ങയുടെ സീസണ്‍ തുടങ്ങിയപ്പോള്‍ ഓരോ മാവിലും സുലഭമായി മാങ്ങകളുണ്ട്.