puthoor-zoo-2

പുത്തൂർ സുവോളജിക്കൽ പാർക്കിലെ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തത്  ആധിപിടിച്ചത് കൊണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ. ക്യാപ്ച്ചർ മയോപ്പതിയാണ് കാരണം. നായ്ക്കൾ കടന്നതില്‍ മാനുകള്‍ സമ്മര്‍ദത്തിലായെന്നും ജീവനക്കാരുടെ വീഴ്ച പരിശോധിക്കുമെന്നും പ്രമോദ് ജി കൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു.  

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാവീഴ്ച. തെരുവുനായയുടെ ആക്രമണത്തിൽ ചത്തു പത്തുമാനുകളാണ് ചത്തത്. തിങ്കളാഴ്ച രാത്രിയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പൊതുജനങ്ങള്‍ക്ക് ഇതുവരെ പാര്‍ക്കിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക ആവാസ വ്യവസ്ഥ തയാറാക്കിയാണ് മാനുകളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തി മാനുകളുടെ പോസ്റ്റുമോര്‍ട്ടം നടത്തി.

ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് തൃശൂര്‍ പുത്തൂരിലേത്. ജനുവരി ഒന്നു മുതലാണ ്പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും പ്രവേശനം. മുന്നൂറിലേറെ ഏക്കറാണ് പാര്‍ക്കിന്റെ വിസ്തൃതി. ഓസ്ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ആണ് പുത്തൂർ സുവോളജിക്കൽ പാര്‍ക്ക്  ഡിസൈന്‍ ചെയ്തത്. 

ENGLISH SUMMARY:

A shocking incident at Thrissur’s Puthur Zoological Park has left ten deer dead following a stray dog attack. Chief Wildlife Warden Pramod G. Krishnan confirmed that the animals died due to capture myopathy caused by extreme stress. Authorities are now investigating possible staff negligence. The park, designed by Australian expert John Coe and spread across 300 acres, is one of South India’s largest zoological parks and is expected to open fully to the public soon.