തൃശൂർ പാലപ്പിള്ളിയിൽ വന്യമൃഗശല്യം അതിരൂക്ഷം. ഒരു മാസത്തിനിടെ പത്തിലേറെ പശുക്കളെയാണ് പുലി കൊന്നത്. കാട്ടാന ശല്യം കാരണം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ല. ഉടൻതന്നെ സോളാർ ഫെൻസിങ്ങും പുലിക്കൂടും സ്ഥാപിക്കണമെന്ന് നാട്ടുകാർ.
കഴിഞ്ഞ ഞായറാഴ്ചയാണ് റോഡ് മുറിച്ച് കടന്ന കാട്ടാനക്കൂട്ടം നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ചോര വീയർപ്പാക്കി വിളയിച്ചെടുത്ത പല കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് നോക്കിനിൽക്കാനെ കർഷകന് ആകുന്നുള്ളു. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ആണ് കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം കൂടുതലും. ആന കൂട്ടം മാത്രമല്ല പുലിയും ഉണ്ട് പാലപ്പിള്ളിയിൽ. ഒരു മാസത്തിനിടെയിൽ പത്തിലേറെ പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്.
കുണ്ടായി എസ്റ്റേറ്റിൽ മൂന്നു ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എല്ലാ ദിവസവും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തും. എന്നാൽ ശാശ്വതമായ ഒരു പരിഹാരം ഇല്ല. സോളാർ ഫെൻസിങും പുലിക്കുടും വെക്കണം എന്നാണ് നാട്ടുകാരുടെ ഏറെ നാളത്തെ അഭ്യർത്ഥന. പരാതി കൊടുത്തു മടുക്കുന്നതല്ലാതെ അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല.