house-damage

വടക്കാഞ്ചേരി ഓട്ടുപാറയില്‍ വീടിന്‍റെ പിന്‍ഭാഗം ഇടിഞ്ഞ് യുവതി തോട്ടിലേക്ക് വീണു. നിസാര പരുക്കുകളോടെ യുവതി രക്ഷപ്പെട്ടു. തൃശൂര്‍ ചിറ്റിശേരിയില്‍ കാറ്റിലും മഴയിലും വീട് തകര്‍ന്നു. വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

വീടിനു പിന്നില്‍ ഒഴുകുന്നത് അകമല തോടാണ്. വീടിന്‍റെ പിറകുവശം ആറടി ഉയരത്തില്‍ കരിങ്കല്ലും മണ്ണും കെട്ടി സംരക്ഷിച്ചിരുന്നു. ഇതാണ് ഇടിഞ്ഞു തോട്ടിലേക്ക് വീണത്. ഈ സമയം, കറിവേപ്പില പൊട്ടിക്കാന്‍ വീടിന് പിറകിലായിരുന്നു ഓട്ടുപാറ സ്വദേശിനിയായ ഷീന. ഏണിയിറക്കിയാണ് മുകളിലോട്ട് കയറ്റിയത്. ഷീനയുടെ പരുക്ക് നിസാരമാണ്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.എച്ച്.ഷാനവാസിന്‍റെ വീട്ടിലാണ് അപകടം സംഭവിച്ചത്. ഷാനവാസിന്‍റെ ഭാര്യ ഷീനയാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. തൃശൂര്‍ ചിറ്റിശേരിയില്‍ മഴയിലും കാറ്റിലും വീട് തകര്‍ന്നു. വലിയ ശബ്ദം  കേട്ടതോടെ വീട്ടുകാര്‍ പുറത്തേയ്ക്ക് ഓടി. ഇതിനു പിന്നാലെ, വീട് തകര്‍ന്നു വീണു. വീടിന്‍റെ മു‍ന്‍വശം പൂര്‍ണമായും തകര്‍ന്നു

ENGLISH SUMMARY:

A woman narrowly escaped with minor injuries after the rear side of a house collapsed in Ottupara, Wadakkanchery, causing her to fall into a nearby stream. The house, belonging to Congress Mandalam President M.H. Shanavas, was damaged due to heavy rains. In another incident in Chittissery, Thrissur, strong winds and rain destroyed a house, but the residents escaped unhurt.