ആയിര കണക്കിന് ലഹരി കേസുകൾ പിടിച്ച എസ്.ഐയുടെ ലഹരി വിരുദ്ധ ശില്പം യാഥാർഥ്യമായി. റിട്ടയേർഡ് എസ് ഐ സുവ്രതകുമാറിന്‍റെ ആശയത്തിന് ഡാവിഞ്ചി സുരേഷ് ആണ് കരവിരുത് തെളിയിച്ചത്.
മാസങ്ങളായി തൃശൂരിന്റെ ഹൃദയഭാഗത്ത് ആരെയും കാണിക്കാതെ മൂടി വെച്ച് എന്തിന്റെയോ പണി നടക്കാൻ തുടങ്ങിയിട്ട്. യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും അതിൻറെ ഉള്ളിൽ എന്താണെന്ന് അറിയാൻ ആകാംക്ഷയായി. ഇന്നലെയാണ് തൃശൂർ ഗഡികൾ അതെന്താണെന്നും , അതിൻറെ പിറകിലെ കഥയും അറിയുന്നത്.
വാഹനത്തിന്‍റെ ഗിയർ വീലുകൾ ഉപയോഗിച്ച് എന്തിന് ഞട്ടും ബോട്ടും വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് വാങ്ങിച്ചാണ് ശില്പത്തിന്റെ പണി പൂർത്തിയാക്കിയത്. ആന്റി നാർക്കോട്ടിക് ഇൻസ്റ്റലേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ ഐസിഎൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ ജി അനിൽകുമാർ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. ലഹരി ഭീകരതക്കെതിരെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്പം തയ്യാറാക്കിയത്. എസ് ഐയുടെ സ്വപ്നത്തെ ഒരു കലാകാരൻ പ്രാവർത്തികമാക്കിയപ്പോൾ അത് കാണാൻ തൃശൂർ നഗരവും ഉണർന്നു.