തൃശൂരിന്‍റെ തീരദേശവാസികള്‍ക്ക് ആശ്വാസമായി രണ്ടാമതൊരു സൗജന്യ ഡയാലിസിസ് സെന്‍റര്‍ വരുന്നു. കഴിമ്പ്രത്തു നിര്‍മാണം പുരോഗമിക്കുന്ന ഡയാലിസിസ് സെന്‍റര്‍ ഓണക്കാലത്തു പ്രവര്‍ത്തന സജ്ജമാകും.
വലപ്പാട്ടെ സി.പി. മുഹമ്മദ് സ്മാരക ട്രസ്റ്റാണ് സൗജന്യ ഡയാലിസിസ് സെന്‍റര്‍ നിര്‍മിക്കുന്നത്. ഒരേസമയം പതിനഞ്ചു രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാം. നിലവില്‍, എടത്തിരുത്തിയിലെ സൗജന്യ ഡയാലിസിസ് സെന്‍ററില്‍ ഒരേസമയം പത്തു രോഗികള്‍ക്ക് ചികില്‍സ നടത്താം. വൃക്ക രോഗികളായ ആര്‍ക്കും മുന്‍കൂട്ടി ബുക് ചെയ്താല്‍ ഡയാലിസിസ് സെന്‍ററില്‍ സൗജന്യ സേവനം ലഭിക്കുമെന്ന് സി.പി. ട്രസ്റ്റ് ചെയര്‍മാന്‍ സി.പി.സാലിഹ് പറഞ്ഞു.
രണ്ടു സെന്‍ററുകള്‍ പൂര്‍ണസജ്ജമാകുന്നതോടെ ഇരുപത്തിയഞ്ചു വൃക്കരോഗികള്‍ക്ക് ഈ രണ്ടു കേന്ദ്രത്തിലായി സൗജന്യ ചികില്‍സ കിട്ടും.