ഉള്ളിത്തോൽ മുതൽ പ്ലാസ്റ്റിക് കഷണം വരെ എന്തും കണ്ണിൽ കണ്ടാൽ മാത്യുവും ഭാര്യ ജോസഫീനയും കൈവിടില്ല. അതൊന്നും ഈ മുതിർന്ന ദമ്പതികൾക്ക് പാഴ് വസ്തുക്കളും അല്ല. ഇരുവരുടെയും വേറിട്ട സ്വർഗ്ഗ ഭവനം കണ്ടാലോ.
ഈ വരുന്നവർ ചെറിയ പുള്ളികൾ അല്ല. ഇരുവരുടെയും വീട്ടിലേയ്ക്ക് കയറിയാൽ ആരും ആദ്യമൊന്ന് അന്തം വിടും. മാത്യുചേട്ടന് പ്രായം 90, ജോസഫീനയ്ക്കോ 76. രണ്ടു പേര് മാത്രമല്ല ഈ വീട്ടിൽ. ഇക്കാണുന്നതൊക്കെ അവരുടെ മക്കളോ കൂട്ടുകാരോ ആണ്. കണ്ണിൽ കാണുന്ന പാഴ് വസ്തുക്കളെല്ലാം അവർക്ക് സ്വത്താണ്. അതിൽ നിന്ന് അവർ ഉണ്ടാക്കിയത് പലതരത്തിലുള്ള അലങ്കാര വസ്തുക്കൾ.
ജോസഫിനക്ക് പിതാവിൽ നിന്ന് ലഭിച്ചതാണ് ഈ കഴിവ്. സിംഗപ്പൂരിൽ വെച്ച് സമയം പോക്കിനായി ചെയ്തുതുടങ്ങി. ഇപ്പോൾ രണ്ട് മുറികൾ നിറയെ അലങ്കാര വസ്തുക്കളാൽ നിറഞ്ഞിരിക്കുകയാണ് . ഇതിനപ്പുറം ഒരു വിനോദമെന്നു പറയാനുള്ളത് പാട്ടാണ്. അങ്ങനെ പാട്ടും പുതിയ കലാസൃഷ്ടികളുമായി അവർ മുന്നോട്ട്. ഈ കരവിരുത് അംഗീകരിച്ച് നിരവധി പുരസ്കാരങ്ങളാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്.