തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിലെ പാലപ്രക്കുന്നിൽ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചു. ജീവനക്കാർ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായി.
മാച്ചിങ്ങത്ത് സൈജുവാണ് ഉടമ. പ്ലാസ്റ്റിക് പൂക്കൾ, ബൊക്കെകൾ, മറ്റു പ്ലാസ്റ്റിക അലങ്കാര വസ്തുക്കൾ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷസേനയുടെ ഏഴു വാഹ്നങ്ങൾ എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു.
സമീപത്ത് വെൽഡിങ്ങ് ജോലികൾ നടന്നിരുന്നു. ഇതിൽ നിന് തീ പൊരി പ്ലാസ്റ്റിക്കിലേക്ക് വീണതാണെന്നും സംശയിക്കുന്നു. പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റി അയക്കുന്നുണ്ട്. പ്ലാസ്റ്റിക്കിന് തീ പിടിച്ചതിനാൽ പരിസരമാകെ കറുത്ത പുക നിറഞ്ഞു. ഇരിങ്ങാലക്കുടയിൽ നിന്ന് ഉന്നത പൊലീസ് ഉദ്യോസ്ഥരും വിരലടയാള വിദ്ഗ്ധരും പരിശോധന നടത്തി.