thadayana

TOPICS COVERED

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തടയണയുടെ ഷട്ടറുകൾ തുറക്കാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണി. ഷട്ടർ തുറക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. വെള്ളക്കെട്ട് ഉണ്ടാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ

കനത്ത മഴയെ തുടർന്ന് ഭാരതപ്പുഴയിൽ ജലനിരപ്പുയർന്ന സാഹചര്യമാണ്. എന്നാൽ ഇതുവരെ  ഭാരതപ്പുഴക്ക് കുറുകെയുള്ള ചെറുതുരുത്തി ഷൊർണൂർ തടയണയുടെ ഷട്ടറുകൾ തുറന്നിട്ടില്ല. മഴ ശക്തമായതോടെ ഭാരതപ്പുഴയിൽ കുത്തൊഴുക്കു കൂടുതലാണ്.  ഇനി ഷട്ടറുകൾ തുറന്നാൽ വെള്ളം സമീപപ്രദേശങ്ങളിൽ കയറുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെ തന്നെ തടയണയുടെ ഷട്ടറുകൾ തുറന്ന് ഉണ്ടായിരുന്ന വെള്ളം പുറത്തേക്ക് ഒഴുക്കി വിടാമായിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. 

മുൻ വർഷങ്ങളിൽ മഴ ശക്തമാകുന്നതിനുമുൻപ് തടയണയു ടെ ഷട്ടറുകൾ തുറന്നിരുന്നു. എന്നാൽ, ഇത്തവണ തടയണ തുറക്കുന്നതിൽ വലിയ അനാസ്ഥയാണ് ഉണ്ടായത്. ഒഴുക്കു ശക്തമായതിനാൽ പുഴയിൽ ഇറങ്ങുന്നവർ കനത്ത ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ

ENGLISH SUMMARY:

Residents of Cheruthuruthy in Thrissur are living in fear of flooding as the shutters of the Bharathapuzha dam remain unopened despite repeated requests. With water levels rising, the delay in opening the shutters poses a serious threat of waterlogging and overflow.