തൃശൂരിൽ മഴയ്ക്കുമുമ്പ് വൃത്തിയാക്കേണ്ട തോടുകൾ കോർപ്പറേഷൻ ശുചീകരിച്ചത് പെരുമഴയ്ക്കിടെ. തോട്ടിൽ നിറഞ്ഞ കുളവാഴ തലചുമടായി പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ചേമ്പറിൽ എത്തി. ഇതിനു പിന്നാലെയായിരുന്നു തിടുക്കത്തിലുള്ള ശുചീകരണം.
തൃശൂർ മേയർ മാസങ്ങൾക്കു മുൻപ് പറഞ്ഞതാണ് മഴയ്ക്കു മുമ്പ് തോടുകളിലെ ശുചീകരണം നടത്താം എന്ന് . പക്ഷേ പരിഹാരം വിദൂരത്തായി. വിദൂരത്തുള്ളതിനെ അടുത്തെത്തിക്കാൻ പ്രതിപക്ഷം മേളും കീഴും നോക്കിയില്ല തൊട്ടടുത്ത തോട്ടിൽ തന്നെ പോയി. കുളവാഴ കുട്ടകളിൽ ചുമന്നുകൊണ്ടുവന്ന് മേയറുടെ ചേമ്പറിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. അതെല്ലാം മേയറുടെ കാറിനു മുകളിലേയ്ക്കുമിട്ടു.
രാവിലെ പ്രതിഷേധം കഴിഞ്ഞു ഉച്ചയ്ക്ക് നടപടിയും വന്നു. മേയർ തന്നെ നേരിട്ട് ഇറങ്ങി തൃശൂരിൽ കനത്ത മഴയാണ്. മഴ കനക്കുന്നതിനുമുമ്പ് ഇതൊക്കെ ചെയ്യാമായിരുന്നുവെന്ന് പ്രതിപക്ഷം. മഴ ശക്തമായാൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലാണ് നഗരസഭ രംഗത്തിറങ്ങിയത്.