തൃശൂർ പുതുക്കാട് പമ്പിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ അപകടം. അശ്രദ്ധമായി കാർ മുന്നോട്ട് എടുത്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പമ്പ് ജീവനക്കാരൻ മരണമുഖത്തുനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പുതുക്കാട് പമ്പിലെ ജീവനക്കാരനായ ചെങ്ങാലൂർ സ്വദേശി ദേവസി അവിടെയെത്തിയ ഒരു കാറിൽ ഇന്ധനം നിറയ്ക്കുകയായിരുന്നു. അതിനിടെ വാഹനത്തിന്‍റെ ഡ്രൈവർ നൽകിയ പണവും വാങ്ങി പുറകോട്ടു തിരിയുന്നതിനിടെ വണ്ടി പെട്ടെന്ന് മുന്നോട്ടെടുത്തു.
കാറിൽനിന്ന് നോസിൽ എടുക്കാൻ പിറകെ ഓടിയ ദേവസിയുടെ തലയ്ക്ക് നോസിൽ തെറിച്ചുവന്ന് ശക്തിയോടെ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ദേവസിയെ പമ്പ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ദേവസി.