തൃശൂര്‍ നഗരത്തില്‍ വെളിച്ചം വിതറാന്‍ വരുന്നൂ അരലക്ഷം തെരുവുവിളക്കുകള്‍. ലൈറ്റ് ഫോര്‍ നൈറ്റ് ലൈഫ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു.
നല്ല വെളിച്ചമുള്ള തെരുവുവിളക്കുകള്‍. അതാണ്, തൃശൂര്‍ കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ഇരുപതു കോടി രൂപയുടെ പദ്ധതിയാണിത്. സഹകരണ സ്ഥാപനമായ ആര്‍ട് കോയുമായി സഹകരിച്ചാണ് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്. പത്തു വര്‍ഷത്തേയ്ക്കാണ് ആര്‍ട് കോയുമായി കരാര്‍. എല്‍.ഇ.ഡി. ലൈറ്റുകളാണ് സ്ഥാപിക്കുക. ആറു മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും. ദേശീയ ലൈറ്റിങ് കോഡ് പ്രകാരമുള്ള എല്‍.ഇ.ഡി. ലൈറ്റുകളാണ് സ്ഥാപിക്കുന്നതെന്ന് ആര്‍ട് കോ ചെയര്‍മാന്‍ പറഞ്ഞു.
കോര്‍പറേഷന്‍ പരിധിയില്‍ തെരുവു വിളക്കുകള്‍ തെളിയാത്ത അവസ്ഥ ഇനി ഉണ്ടാകില്ലെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.