തൃശൂര്‍ വാടാനപ്പിള്ളിയില്‍ ദേശീയപാതയിലേക്ക് സര്‍വീസ് റോഡ് ഇല്ലാതെ എണ്‍പതു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. സര്‍വീസ് റോഡിന് പണം തരാമെന്ന് തൃശൂര്‍ എം.പി. സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി ബി.ജെ.പിക്കാര്‍ പറയുന്നു. റോഡ് അടയ്ക്കില്ലെന്നാണ് ദേശീയപാത അധികൃതര്‍ അറിയിച്ചതെന്ന് പഞ്ചായത്തും വ്യക്തമാക്കി.
തൃശൂര്‍ എം.പി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി സര്‍വീസ് റോഡിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്ന് ബി.ജെ.പിക്കാര്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്തും എം.എല്‍.എയും ഇതിനോട് സഹരിക്കുന്നില്ലെന്ന് ബി.ജെ.പി. പഞ്ചായത്തംഗം കുറ്റപ്പെടുത്തി.
എന്നാല്‍, റോഡ് അടയ്ക്കില്ലെന്നാണ് ദേശീയപാത അധികൃതര്‍ പറഞ്ഞിട്ടുള്ളതെന്ന് വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ദാസന്‍ പറഞ്ഞു. സര്‍വീസ് റോഡ് അനുവദിച്ചില്ലെങ്കില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം തടയാനാണ് കുടുംബങ്ങളുടെ തീരുമാനം.