തുമ്പൂര്‍മുഴി സ്വദേശിയായ ജോണ്‍സനും കുടുംബവും മൂന്നരപതിറ്റാണ്ടായി താമസിച്ചിരുന്ന വീടായിരുന്നു ഇത്. വീടിനു മുമ്പില്‍ ഹോട്ടല്‍ നടത്തിയായിരുന്നു ഉപജീവനം. ഒരു സുപ്രഭാതത്തില്‍ വനംവകുപ്പ് ഭൂമിയാണെന്ന് കാട്ടി ഇറക്കിവിട്ടു. ആദ്യം ഹൈക്കോടതിയെ സമീപിച്ചു.
പിന്നെ, സുപ്രീംകോടതിയിലും നിയമപോരാട്ടം തുടര്‍ന്നു. വീട് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചത്തെ സമയവും അനുവദിച്ചു. പക്ഷേ, നാലാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും വീട് തിരിച്ചുനല്‍കിയില്ല. തുമ്പൂര്‍മുഴി വിനോദസഞ്ചാര കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു വീടും ഹോട്ടലും.
ജോണ്‍സനും കുടുംബവും വാടകവീട്ടിലാണ് താമസം. 2019 മുതല്‍ പെരുവഴിയിലാണ്. നികുതിയടച്ച രശീത് ഉള്‍പ്പെടെ എല്ലാ രേഖകളും കുടുംബത്തിന്‍റെ കൈവശമുണ്ട്. വനംവകുപ്പിന് എതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.