കോട്ടയം പാലാ–തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു.
തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തൊടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ എതിർദിശയിൽ കോന്നിയിലേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ENGLISH SUMMARY:
Two people were injured when a car carrying passengers from Thiruvananthapuram collided with a lorry at Kollappally on the Pala–Thodupuzha road in Kottayam at around 5:30 a.m. The front portions of both vehicles were damaged. The driver possibly falling asleep at the wheel is suspected to be the cause of the accident.