രോഗികളെ നിലത്തു കിടത്തുന്നത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവസാനിപ്പിക്കുന്നു. ഈ മാസം മുപ്പതിന് ശേഷം എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. ഇതോടെ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയാകുകയാണ് കോട്ടയം

അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലെ പിഴവുകൾ പരിശോധിക്കും. നിർമാണ കമ്പനിയായ 'ഹൈറ്റ്സിൽ നിന്ന് കെട്ടിടം സർക്കാർ ഏറ്റെടുത്തിട്ടില്ല. ഉടൻ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്‍കും. ചങ്ങനാശേരി, വൈക്കം ഉൾപ്പെടെയുള്ള ആശുപത്രിലെ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും കോട്ടയത്ത് ചേർന്ന ജനസമ്പർക്ക പരിപാടിയിൽ തീരുമാനിച്ചു.

ENGLISH SUMMARY:

Health Minister K. Muraleedharan announced that Kottayam Medical College Hospital will end the practice of accommodating patients on the floor, ensuring beds for everyone after the 30th of this month. This makes Kottayam the second medical college in the state to eliminate floor-patient admissions following a review of district hospital operations. Additionally, the government will inspect construction flaws in the new surgical block inaugurated before the last assembly elections, noting that the building has not yet been taken over from the construction firm, Hights. Furthermore, decisions were finalized during a public outreach program in Kottayam to name the Pampady Taluk Hospital after Oommen Chandy and accelerate construction works in Changanassery and Vaikom.