കോട്ടയം വെച്ചൂർ പഞ്ചായത്തിൽ ജലഅതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു അജിയുടെ നേതൃത്വത്തിലാണ് എല്ലാ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് വൈക്കം ജലവിഭവവകുപ്പ് ഓഫിസിലെത്തിയത്. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. വെച്ചൂർ പഞ്ചായത്തിലെ പതിനാലു വാർഡുകളിൽ പൈപ്പിലൂടെ വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു . നിരവധിതവണ പരാതി പറഞ്ഞിട്ടും ചർച്ച നടത്തിയിട്ടും ഉദ്യോഗസ്ഥർ അനാസ്ഥ തുടരുകയാണ്. ഓരോ ടേണുകളിലായാണ് വെള്ളം നൽകുന്നത്. ചിലയിടങ്ങളിൽ വെള്ളം കിട്ടി തുടങ്ങുമ്പോൾ പമ്പിങ് നിലയ്ക്കും. കൈപ്പുഴമുട്ട് , മഞ്ചാടിക്കരി, കളരിക്കൽ, ചക്രപ്പുരക്കൽ തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.
പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉദ്യോഗസ്ഥർ വീണ്ടും പഞ്ചായത്ത് അംഗങൾക്ക് ഉറപ്പു നൽകിട്ടുണ്ട്.