pala-politics

TOPICS COVERED

കോട്ടയം പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ തമ്മിലടിയില്‍ ഇടപെടാതെ ജില്ലാ യുഡിഎഫ് നേതൃത്വം. സ്വതന്ത്ര മുന്നണിയുമായി ചേർന്നുള്ള യുഡിഎഫ് ഭരണം വേണ്ടെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മണ്ഡലം കമ്മിറ്റിയും തീരുമാനിച്ചെങ്കിലും ഡിസിസി നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിന്‍റെ ജില്ലാ നേതൃത്വം തീരുമാനം പറയട്ടെയെന്നാണ് സ്വതന്ത്രമുന്നണിയുടെ പ്രതികരണം. 

യു‍ഡിഎഫ് ഭരണംപോയാലും സാരമില്ലെന്നാണ് പാലായിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത്. നഗരസഭാധ്യക്ഷ ദിയ ബിനു, ദിയയുടെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടം, ബിനുവിന്‍റെ സഹോദരന്‍ ബിജു ഉൾപ്പെടുന്ന സ്വതന്ത്ര മുന്നണിയുമായി യോജിച്ചു പോകാൻ ആകില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയവും പാസാക്കി. എന്നാല്‍ ഭരണപ്രതിസന്ധി ഇല്ലെന്ന് സ്വതന്ത്രമുന്നണി.

ഭരണം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള കൗൺസിലർമാരുടെ തമ്മിലടിയിൽ യുഡിഎഫ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഭരണം തുടരണോയെന്ന് കോണ്‍ഗ്രസിന്‍റെയോ യുഡിഎഫിന്‍റെയോ ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് സ്വതന്ത്രമുന്നണി പറയുന്നത്. പുളിക്കക്കണ്ടം കുടുംബത്തിന്‍റെ സ്വതന്ത്ര മുന്നണിയും കോൺഗ്രസ് കൗൺസിലർമാരും തമ്മിൽ ഇതിനുമുൻപ് തർക്കം ഉണ്ടായപ്പോൾ  യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.

Pala Municipality Faces Political Crisis as UDF Leadership Stalls:

Pala Municipality political turmoil continues as UDF leadership remains inactive amidst councilor infighting. Congress councilors and the local committee have decided against forming a UDF government with the independent front, awaiting a stance from the district leadership