വൈദ്യുതി പോയാല്‍ പണിമുടങ്ങുന്ന വില്ലേജ് ഓഫീസാണ് കോട്ടയം വൈക്കത്തെ ഉദയനാപുരം വില്ലേജ് ഓഫിസ്. വൈദ്യുതി ഇല്ലെങ്കില്‍ ബാറ്ററിയും പ്രവര്‍ത്തിക്കില്ല. ഡിജിറ്റല്‍ സേവനങ്ങള്‍ മുടങ്ങുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടാക്കുന്നത്.
വൈക്കം വല്ലകത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഉദയനാപുരം വില്ലേജ് ഓഫീസിലാണ് ഈ അവസ്ഥ. വൈദ്യുതി ഇല്ലെങ്കില്‍ ഒാഫിസ് പ്രവര്‍ത്തനം നിലയ്ക്കും. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കാതെ ആളുകള്‍ ബുദ്ധിമുട്ടിലാകുന്നു. നിലവിൽ ഡിജിറ്റൽ സർവേ കഴിഞ്ഞതിനാൽ അക്ഷയ കേന്ദ്രം വഴിയുളള കരം അടയ്ക്കുന്നത് ഉള്‍പ്പെടെ മുടങ്ങുന്നു.
രേഖകൾ ശരിയാക്കാനും മറ്റുമായി എത്തുന്നവരും ബുദ്ധിമുട്ടിലാകുന്നു. വൈദ്യുതി പോയാൽ പ്രവർത്തിക്കേണ്ട ബാറ്ററി ഇവിടെയുണ്ടെങ്കിലും ഇത് ബന്ധിപ്പിക്കാനുള്ള അനുബന്ധ ഉപകരണം ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.