TOPICS COVERED

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഓടിക്കുകയും തൊട്ടുപിന്നാലെ വന്ന കാറുകള്‍ ബ്രേക്ക് ചെയ്തപ്പോള്‍ പിന്നിലിടിച്ച് അപകടമുണ്ടാകുകയും ചെയ്ത സംഭവത്തിലാണ് കോട്ടയം ഈരാറ്റുപേട്ടയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇതിനെക്കുറിച്ച് പരാതിക്കാരനായ കാര്‍ യാത്രികന്‍ പുറത്തുവിട്ട വിഡിയോ ഏറ്റുപിടിച്ചാണ് പ്രചാരണം. ഈരാറ്റുപേട്ട മോശം സ്ഥലമാണ്. ഈരാറ്റുപേട്ടക്കാര്‍ നിയമം പാലിക്കാത്തവരാണ്, തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം.

ഇതിനെതിരെയാണ് നഗരസഭാ ഭരണസമിതി പൊലീസില്‍ പരാതി നല്‍കിയത്. ഈരാറ്റുപേട്ടയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം അനുവദിക്കില്ലെന്ന് ജനപ്രതിനിധികളും നഗരസഭാ ഭരണസമിതിയും വ്യക്തമാക്കി. ഡിവൈഎഫ്ഐ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി ഉള്‍പ്പെടെയുളള സംഘടനകളും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി സ്വീകരിച്ചതാണെന്നും മറ്റ് താല്‍പര്യങ്ങളോടെ  വിദ്വേഷ പ്രചാരണം പാടില്ലെന്നും എംഎല്‍എയും പറഞ്ഞു.

Hate Campaign Against Erattupetta: :

Following a road accident involving minors on a two-wheeler, a massive hate campaign has targeted the people of Erattupetta on social media. The Erattupetta Municipality and DYFI have filed police complaints against those spreading communal and derogatory remarks. Local representatives and the MLA clarified that police action was taken regarding the accident and warned against using the incident for hidden agendas.