roji-m-john-ksrtc-priyadarshini-inauguration

പച്ച കളർ ഷർട്ട്, ക്രീം നിറത്തിലുള്ള  പാൻ്റ്സ്, ഒപ്പം ഷൂസും ദരിച്ച് ജെൻസി ലുക്കിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രയുടെ ചങ്ങനാശേരി ഡിപ്പോ തല ഉദ്ഘാടനം നിർവ്വഹിക്കാൻ പെരുന്ന  ബസ് സ്റ്റേഷനിലേക്ക്  എത്തിയത്.

സൗജന്യ ടിക്കറ്റ് നൽകിയതോടെ, കുട്ടികൾ ജെൻസി മന്ത്രിക്കൊപ്പം കൂടി. സൗജന്യ യാത്ര വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കുട്ടികൾക്ക് പങ്ക് വക്കാനുണ്ടായിരുന്നത്. ഇത് സൗജന്യ യാത്രാ പദ്ധതി മാത്രമല്ല, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലേക്കും വിദ്യാഭ്യാസ അവസരങ്ങളിലേക്കും ഉള്ള നിക്ഷേപമാണെന്ന് മന്ത്രി റോജി.എം.ജോൺ പറഞ്ഞു.

യാത്രാചെലവ് കുറയുമ്പോൾ കൂടുതൽ പെൺകുട്ടികൾക്ക് പഠിക്കാനും പരിശീലനം നേടാനും കഴിയും. സ്ത്രീകളുടെ മുന്നേറ്റം കേരളത്തിന്റെ മുന്നേറ്റമാണെന്ന സന്ദേശമാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.കാവാലത്തേക്കുള്ള യാത്രയിൽ കോളേജ് വിദ്യാർത്ഥിനികളുമായുള്ള യാത്രയിൽ മറ്റ് യാത്രക്കാരും പങ്കാളികളായി

ENGLISH SUMMARY:

Roji M John, the Higher Education Minister of Kerala, inaugurated the Changanassery depot of the KSRTC Priyadarshini free bus travel scheme dressed in a stylish green shirt, cream pants, and shoes. The scheme aims to foster women's empowerment and educational opportunities by reducing travel costs for students.