കോട്ടയം നെടുംകുന്നം പഞ്ചായത്തിലെ വീരന്മലയിൽ നിന്ന് മണ്ണെടുക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എംഎല്‍എയും പഞ്ചായത്ത് അംഗങ്ങളും കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഒരുവര്‍ഷമായി നിര്‍ത്തിവച്ചിരുന്ന മണ്ണെടുപ്പ് പുനരാരംഭിക്കാനുള്ള നീക്കമെന്നാണ് ആരോപണം.നെടുംകുന്നം പഞ്ചായത്തിലെ എട്ടാം വാർഡിൽ വീരന്മല മ്ലാമല പ്രദേശങ്ങളില്‍ നിന്ന്
മണ്ണെടുക്കുന്നതിനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. എംഎല്‍എ ഉള്‍പ്പെടെയുളള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ എല്ലാ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി കലക്ട്രേറ്റിന് മുന്നിലെത്തി. നിയമപോരാട്ടവും ജനപ്രതിനിധികളുടെ ഇടപെടലും കാരണം നിർത്തിവെച്ചിരുന്ന മണ്ണെടുപ്പ് പുനരാംരഭിക്കാനുളള നീക്കമാണ് പ്രതിഷേധത്തിലേക്ക് എത്തിച്ചത്. കുടിവെളള പദ്ധതികളെ ഉള്‍പ്പെടെ ബാധിക്കുമെന്നും ഇതു മറച്ചുവച്ച് ജിയോളജി ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയെന്നുമാണ് ആരോപണം