TAGS

കരളിന്‍റെ ആരോഗ്യം വിലയിരുത്താനുള്ള ലിവര്‍ ഫൈബ്രോസ്കാന്‍ ക്യാംപ് സംഘടിപ്പിച്ച് റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളി. റോട്ടറി ഡിസ്ട്രിക്റ്റ് 3211-ലെ സോൺ 37 ആണ് ക്യാപ് നടത്തിയത്. ലിവര്‍ ഫൈബ്രോസിസ്, ഫാറ്റി ലിവര്‍, കരളിന്‍റെ ആകെയുള്ള ആരോഗ്യസ്ഥിതി എന്നിവ ക്യാംപില്‍ പരിശോധിച്ചു. അസിസ്റ്റന്‍റ് ഗവർണർ ഡോ. ജീവൻ ജോസഫിന്‍റെ നേതൃത്വത്തിൽ സോൺ പരിധിയിലെ ക്ലബ്ബുകളിൽ നടപ്പിലാക്കുന്ന പ്രത്യേക ആരോഗ്യ സംരംഭത്തിന്‍റെ സോൺതല ഉദ്ഘാടനമാണ് പുതുപ്പള്ളി റോട്ടറി ക്ലബ്ബിൽ നടന്നത്. 

 

അസിസ്റ്റന്‍റ് ഗവർണർ ഡോ.ജീവൻ ജോസഫ് ക‌്യാംപ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളി പ്രസിഡന്‍റ് സി.രമേഷ്, സെക്രട്ടറി ജീനാ ജേക്കബ്, ട്രഷറർ ടി.ജെ.വിനോദ്, ബോർഡ് അംഗങ്ങൾ, തുടങ്ങിയവര്‍ ക്യാംപിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ENGLISH SUMMARY:

The Rotary Club of Puthuppally recently organized a liver fibroscan camp to assess liver health, evaluate fibrosis, and check for fatty liver conditions. Conducted by Zone 37 of Rotary District 3211, the camp marked the zonal inauguration of a special healthcare initiative led by Assistant Governor Dr. Jeevan Joseph. Key members including club president C. Ramesh, secretary Jeena Jacob, and treasurer T.J. Vinod successfully coordinated the various activities during the event. This community-focused health program aims to raise awareness and provide early detection of liver-related health issues for the local public.