കോട്ടയം കുമരകം മേഖലയില്‍ നെല്ലു സംഭരണത്തിലെ കിഴിവ് തര്‍ക്കത്തിന് പരിഹാരമായില്ല. രണ്ടു പ്രാവശ്യം പതിരു കളഞ്ഞ നെല്ലിന് പത്തു കിലോ കിഴിവു വേണമെന്നാണ് മില്ലുടമകളുടെ ആവശ്യം. പത്ത് ഏക്കറിലെ നെല്ലാണ് നാല്‍പതുദിവസമായി സംഭരണം കാത്തുകിടക്കുന്നത്.
നെല്ലു സംഭരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യേണ്ടുന്ന അവസ്ഥ. പാഡി ഒാഫിസില്‍ ഉള്‍പ്പെടെ നിരവധി പ്രാവശ്യം ജില്ലയിലെ വിവിധ മേഖലകളിലെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. സ്വകാര്യ മില്ലുടമകള്‍ നെല്ലിന് ഉയര്‍ന്ന കിഴിവ് ചോദിക്കുന്നതാണ് തര്‍ക്കം.
കുമരകം ചീപ്പുങ്കല്‍ വട്ടക്കായല്‍ അറുനൂറു പാടശേഖരത്ത് കഴിഞ്ഞ 37 ദിവസമായി കൂട്ടിയിട്ടിരിക്കുന്ന നെല്ലാണിത്. പത്തേക്കറിലെ നെല്ലാണ് പാടത്ത് കിടക്കുന്നത്. 200 ക്വിന്‍റല്‍ നെല്ല് സംഭരിക്കാന്‍ സ്വകാര്യമില്ലുടമ ഉയര്‍ന്ന കിഴിവ് ചോദിച്ചതാണ് സംഭരണം പ്രതിസന്ധിയിലാക്കിയതെന്ന് കര്‍ഷകനായ മോഹനന്‍ പറയുന്നു. രണ്ടു പ്രാവശ്യം യന്ത്രം ഉപയോഗിച്ച് പതിരു കളഞ്ഞ നെല്ലാണ്. എന്നിട്ടും പത്തു കിലോ കിഴിവ് വേണമെന്നാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. നൂറു കിലോ നെല്ല് മില്ലുകാര്‍ക്ക് കൊടുത്താല്‍ പത്തു കിലോ കുറവു വരുത്തും. ഇതെന്ത് നീതി. എല്ലാ ദിവസം പാടത്തെത്തി നെല്ലു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മഴ പെയ്താല്‍ വീണ്ടും നെല്ല് മറിച്ചിടണം. വന്‍സാമ്പത്തിക നഷ്ടം. കുമരകം കാട്ടേഴത്തുകരി പാടശേഖരത്ത് രണ്ടായിരം ക്വിന്‍റല്‍ നെല്ലാണ് ഒരാഴ്ചയായി പാടത്തു കിടക്കുന്നത്. കൃഷി, പാഡി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കര്‍ഷകരുടെ പരാതി.