പത്മപുരസ്കാരത്തിന്‍റെ തിളക്കത്തില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി.തോമസിന് ഇന്ന് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം അലങ്കരിച്ച കെ.ടി.തോമസിന് കഴിഞ്ഞ ദിവസമാണ് രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചത്.
കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലെങ്കിലും കുട്ടിക്കാലത്തെ പിറന്നാൾ മാധുര്യം ഓർമകളിലിപ്പോഴും ഉണ്ട്. അമ്മയുണ്ടാക്കുന്ന പായസത്തിന്‍റെ പിറന്നാളോര്‍മ ജസ്റ്റിസ് കെ.ടി. തോമസ് പങ്കുവയ്ക്കുന്നു.
പിറന്നാള്‍ ദിനം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമാണ്. സുപ്രീം കോടതി ജഡ്ജി ആയിരുന്നപ്പോൾ ഡല്‍ഹിയില്‍ ഗാന്ധിസ്മൃതിയില്‍ പുഷ്പാര്‍ച്ച നടത്തും. വിരമിച്ച ശേഷം കോട്ടയത്ത് എത്തിയപ്പോള്‍ ശാന്തിഭവനൊപ്പമാണ് പിറന്നാള്‍ആഘോഷം.
ആരോഗ്യപ്രശ്നങ്ങളൊഴിവാക്കാന്‍ യാത്രകളൊന്നുമില്ല. സംസ്ഥാന നിയമ പരിഷ്കാര കമ്മിഷൻ യോഗം ഓണ്‍ലൈനായാണ് ചേരുന്നത്. എഴുത്തില്ലെങ്കിലും വായന മുടങ്ങാതെയുണ്ട്. 2007 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ജസ്റ്റിസ് കെ.ടി.തോമസിന് കഴിഞ്ഞ ദിവസമാണ് രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചത്.