കോട്ടയം തലയോലപ്പറമ്പിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ നിർമാണ പാളിച്ച കാരണം അപകടം പതിവാകുന്നതായി പരാതി. ബസ് ടെർമിനലിന്‍റെ പ്രവേശന ഭാഗത്ത് അടുത്തിടെ രണ്ട് യാത്രക്കാർക്കാണ് ബസിടിച്ച് പരുക്കേറ്റത്. രണ്ടാഴ്ച മുമ്പ് മധ്യവയസ്കന്‍റെ കാൽപാദത്തിലൂടെ ബസ് കയറിയതാണ് അവസാന അപകടം.
മാസങ്ങൾക്ക് മുമ്പ് ഒരു വയോധികയുടെ കാലിലൂടെയും സ്വകാര്യ ബസ് കയറിയിരുന്നു. ബസ് സ്റ്റാൻഡിലേക്ക് ബസ് വരുന്നതിനും പോകുന്നതിനും പ്രത്യേക വഴി ഉള്ളപ്പോൾ ഇവിടെ സ്റ്റാൻഡിന്‍റെ മുൻവശത്ത് ഒരു വഴിയാണ് ഉള്ളത്. സ്റ്റാൻഡിലേക്ക് യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും പിന്നിൽ നിന്ന് എത്തുന്ന ബസിനടിയിൽ യാത്രക്കാർ അകപ്പെടുകയാണ്.
കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന വീതികുറഞ്ഞ സ്റ്റാൻഡിൽ ബസ്സുകൾ നിർത്തിയിടാൻ ആവശ്യമായ സ്ഥലമില്ല. കൂടാതെ മുന്നൊരുക്കം ഇല്ലാതെ കെട്ടിടം നിർമിച്ചതും പാളിച്ചയാണ്.