കോട്ടയം പാലാ കരൂരിലെ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പാലാ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകവും മലിനജലവും നാട്ടുകാരുടെ പരാതിക്കിടയാക്കി. ളാലം തോട്ടിലെ വെള്ളം ഉൾപ്പെടെ മലിനമായി.
പത്തു വര്‍ഷം പൂട്ടിക്കിടന്ന ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടും നാട്ടുകാർക്ക് പ്രയോജനം ഉണ്ടായില്ല. പലതവണ ജനങ്ങള്‍ ഫാക്ടറിയ്ക്ക് മുന്നില്‍ സമരവും നടത്തിയിരുന്നു. പരാതി നൽകിയിട്ടും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചത്.
നഗരസഭാ ലൈസന്‍സ്, വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് എന്നിവയൊന്നും ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ് പാലാ ആര്‍ഡിഒ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.