കോട്ടയം വൈക്കം നഗരത്തിലൂടെയുള്ള അന്ധകാരത്തോട്ടിൽ നീരൊഴുക്ക് നിലച്ചതോടെ കുട്ടികൾക്കും മുതിർന്നവർക്കും ത്വക്ക് രോഗങ്ങൾ ഉൾപ്പെടെ പടരുന്നു.നൂറിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ആറ് അടിയോളം താഴ്ചയുണ്ടായിരുന്ന തോട് മാലിന്യം നിറഞ്ഞു. വെള്ളത്തിന് കറുത്ത നിറമായി ദുർഗന്ധവും. ഒഴുക്കില്ലാത്ത തോട്ടിലേക്ക് സമീപപ്രദേശങ്ങളിൽനിന്നാണ് മലിനജലം ഒഴുകിയെത്തുന്നത്. കൊതുക് ശല്യം രൂക്ഷമായതോടെ കുട്ടികൾക്കും മുതിർന്നവർക്കും ത്വക്ക് രോഗങ്ങൾ ഉൾപ്പെടെ പടരുന്നു. വൻതോതിൽ ഹോട്ടൽ ആശുപത്രി മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്ക് വിടുന്നതാണ് തോടിനെ ഇല്ലാതാക്കിയത്. കനത്ത പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം.