വിരമിക്കുന്നതിന് മുമ്പ് സർക്കാർ സ്കൂളിനെ ചിത്രങ്ങളാല്‍ മനോഹരമാക്കി ചിത്രകലാ അധ്യാപകന്‍. കോട്ടയം പുതുപ്പള്ളി സ്വദേശിയായ എൻവി കൃഷ്ണൻകുട്ടിയാണ് തലയോലപറമ്പ് സ്കൂളില്‍ നിന്ന് ചിത്രംവരച്ച് പടിയിറങ്ങിയത് .
സമ്പൂർണ ചുമർചിത്ര ഹയർസെക്കന്‍ഡറി വിദ്യാലയം. തലയോലപറമ്പ് എജെ ജോൺ മെമ്മോറിയൽ സ്കൂളിന്‍റെ ഭിത്തിയിലെല്ലാം ചിത്രകലാ അധ്യാപകനായ എൻവി കൃഷ്ണൻകുട്ടിയുടെ കൈയൊപ്പുണ്ട്. ചവിട്ടുപടിയിലെ ചുമരിൽ തുടങ്ങുന്ന പരിണാമ സിദ്ധാന്തം. ബഹിരാകാശം ഉള്‍പ്പെടെ സമഗ്രമേഖലകളെയും വരിച്ചിട്ടിരിക്കുകയാണ് കൃഷ്ണന്‌കുട്ടി മാഷ്. പാഠ്യ-പാഠ്യേതര വിഷയങ്ങളും ചരിത്രം, സാഹിത്യം, ശാസ്ത്രം , കല തുടങ്ങി വിദ്യാർഥികൾക്ക് അറിവും കൗതുകവും നൽകുന്ന ചിത്രങ്ങളാണ് ഒാരോന്നും. സ്കൂളിന്‍റെ പടിയിറങ്ങും മുമ്പ് സ്കൂളിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് പൂര്‍ത്തിയായത് . തൊണ്ണൂറ്റി ഒന്ന് ദിവസമെടുത്താണ് ചിത്രങ്ങള്‍ വരച്ചതെന്ന് മാഷ് പറയുന്നു.
ചിത്രങ്ങള്‍ വരയ്ക്കാന്‍ ഒരുലക്ഷം രൂപ ചെലവായി . സ്കൂൾ പിടിഎ യും അധ്യാപകരും പിന്തുണ നല്‍കി. പാലക്കാട് കോഴിപ്പാറ സ്കൂളില്‍ നിന്ന് എൻവി കൃഷ്ണൻകുട്ടി 2018 ലാണ് തലയോലപറമ്പില്‍ എത്തിയത്.