കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കർണാടകക്കാർ ആണെന്നാണ് വിവരം.
കാറിനടിയിൽപ്പെട്ടയാളെ 20 മിനിറ്റോളം എടുത്താണ് പുറത്തെടുത്തത് എന്ന് രക്ഷാപ്രവർത്തനം നടത്തിയ ബാങ്ക് ജീവനക്കാരൻ അഖിൽ മനോരമ ന്യൂസിനോട് പറഞ്ഞു. തോടിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. വളവിൽ അപകട സൂചന ബോർഡുകളോ, റോഡ് വശത്ത് സുരക്ഷ വേലികളോ ഇല്ല. ആറു അപകടങ്ങൾ ഇവിടെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.