പെണ്‍കുട്ടികളെ മര്‍ദിക്കുകയും അവഹേളിക്കുകയും ചെയ്ത കോട്ടയം വൈക്കത്തെ പ്രീമെട്രിക് ഹോസ്റ്റലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍. പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഒാഫിസര്‍ക്കാണ് നിര്‍ദേശം. കുട്ടികളെ മര്‍ദിച്ച ജീവനക്കാരിക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. ഹോസ്റ്റലില്‍ കുട്ടികള്‍ നേരിട്ട ദുരിതം കഴിഞ്ഞദിവസം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. മനോരമ ന്യൂസ് ഇംപാക്ട്
പാവപ്പെട്ട കുട്ടികളെയാണ് അപമാനിക്കുകയും മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി മാനസികമായി അവഹേളിക്കുകയും ചെയ്തത്. നിസാരകാര്യങ്ങള്‍ക്ക് നിരന്തരം ചൂരല്‍ കൊണ്ട് അടിയേല്‍ക്കുകയും ചെയ്ചു. മാനസികമായും ശാരിരികമായും കുട്ടികള്‍ അനുവഭിച്ച വേദന കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് വിവിധ തലങ്ങളില്‍ അന്വേഷണം. പത്തുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് എസ് സി എസ് ടി കമ്മിഷന്‍ ഉത്തരവിട്ടു.
ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരായ ഹോസ്റ്റൽ വാർഡനും റസിഡന്‍റ് ട്യൂട്ടർക്കും എതിരെയാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതി. കുട്ടികളെ മര്‍ദിച്ചതിന് ജീവനക്കാരിക്കെതിരെ വൈക്കം പൊലീസ് ബിഎന്‍സ് 118 (1) പ്രകാരവും ബാലനീതി നിയമപ്രകാരവും കേസെടുത്തു. ഇതിനിടെ പരാതി ഒഴിവാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കുട്ടികളെ സ്വാധീനിച്ചു. നിലവില്‍ ഹോസ്റ്റലില്‍ ഉളള ചില കുട്ടികള്‍ക്ക് പരാതിയുണ്ടെങ്കിലും പേടികാരണം പറയുന്നില്ല. ഹോസ്റ്റലിന് ചുമതലയുളള ബ്ളോക്ക് ഒാഫിസറും ആരോപണവിധേയരെ സംരക്ഷിക്കുകയാണെന്നാണ് പരാതി.
കുറ്റക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്എഫഔഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി